Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Arrest

Malappuram

ലൈ​സ​ൻ​സി​ല്ലാ​തെ വി​ഷു​വി​ന് വി​ൽ​പ്പ​ന; പ​ട​ക്കശേ​ഖ​രം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു

നി​ല​ന്പൂ​ർ:​ ലൈ​സ​ൻ​സി​ല്ലാ​തെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച പ​ട​ക്ക​ങ്ങ​ൾ നി​ല​ന്പൂ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. അ​ക​ന്പാ​ടം ആ​ന​പ്പാ​റ​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വി​ധ​യി​നം പ​ട​ക്ക​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ ആ​ന​പ്പാ​റ പ​ന്ത​ലി​ങ്ങ​ൾ സു​നി​ൽ​കു​മാ​റി​നെ​തി​രേ എ​ക്സ്പ്ലോ​സീ​വ് ആ​ക്‌ട് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. വി​ഷു പ്ര​മാ​ണി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യാ​ണ് പ​ട​ക്ക​ങ്ങ​ൾ ഇ​യാ​ൾ സൂ​ക്ഷി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചൈ​നീ​സ് ഇ​ന​ങ്ങ​ളു​ൾ​പ്പെ​ടെ വ​ലി​യ ശേ​ഖ​ര​മാ​ണ് വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി.​എ​സ്.​ ബി​നു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഐ കെ. ​ര​തീ​ഷാ​ണ് ന​ട​പ​ടി​ക​ളെ​ടു​ത്ത​ത്. ഉ​ജേ​ഷ്, അ​ന​സ്, സു​നി​ല എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത പ​ട​ക്ക​ങ്ങ​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up